കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ ശ്രീനാരായണ ഗുരുദേവൻ നിഷ്കർഷിച്ചിട്ടുള്ള സന്ദേശങ്ങൾ ഗുരു വിശ്വാസികളായിട്ടുള്ള സ്ത്രീ സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്നു ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ അഭിപ്രായപ്പെട്ടു.
ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ സംഘടിപ്പിച്ച വനിതാ ശാക്തീകരണ സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംഘം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ലതികാ പ്രകാശിൻ്റെ അധ്യക്ഷതയിൽ താലൂക്കിലെ മികച്ച വനിതാ കുടുംബ ഡോക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡോ.വൽസല രാമചന്ദ്രൻ ,താലൂക്കിലെ മികച്ച യുവ വ്യവസായ സംരംഭക വിബിരൂപേഷ്(ന്യൂ രാജസ്ഥാൻ മാർബിൾസ്) എന്നിവരെ ചടങ്ങിൽ സ്വാമി സുരേശ്വരാനന്ദ പുരസ്കാര ങ്ങൾ നൽകി ആദരിച്ചു. യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ മുഖ്യാതിഥിയായി.യോഗം കൗൺസിലർ ഡി.വിപിൻ രാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു,വനിതാസംഘം യൂണിയൻ കോ- ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, സെക്രട്ടറി ഷീല സോമൻ’ ട്രഷറർ ഉദയകുമാരി, വൈസ് പ്രസിഡൻ്റ് കീർത്തി ഷൈജു, വൽസല പുതുക്കരി, ജോ. സെക്രട്ടറി നിമ്മി ശ്രീജിത്ത്, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജി കീഴാറ്റിങ്ങൽ, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, സഭവിള ആശ്രമം പ്രസിഡൻ്റ് ഡി.ജയതിലകൻ, സെക്രട്ടറി വി.സുഭാഷ്, സന്തോഷ് പുതുക്കരി, സുരേഷ് തിട്ടയിൽ എന്നിവർ പ്രസംഗിച്ചു.മുതിർന്ന വനിതാ സംഘം നേതാക്കൻമാരായ സുഗന്ധി നിലയ്ക്കാമുക്ക്, ഓമന ടീച്ചർ കോട്ടപ്പുറം, വൽസല പുതുക്കരി, ശാന്ത ശിവകൃഷ്ണപുരം, അല്ലി കീഴാറ്റിങ്ങൽ, യൂണിയനുകീഴിലെ കൊച്ചാലുംമൂട് ശാഖാ യോഗത്തിൽ വൈസ് പ്രസിഡൻ്റായി ചുമതലയേറ്റ ഏറ്റവും പ്രായം കുറഞ്ഞ വനിത കെ.ബി. ഷിനി എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു.