അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഹിന്ദി, സംഗീതം അധ്യാപകരുടേയും യു.പി.വിഭാഗത്തിൽ കായികം, സംസ്കൃതം അധ്യാപകരുടേയും താൽക്കാലിക ഒഴിവ്. അഭിമുഖം 8 ന് രാവിലെ 10 മണിമുതൽ ഹൈസ്കൂൾ വിഭാഗത്തിന്റെയും ഉച്ചയ്ക്ക് 12 മണി മുതൽ യു.പി. വിഭാഗത്തിന്റേയും സ്കൂളിൽ നടക്കും.
ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കൻഡറി
സ്കൂളിൽ എച്ച് എസ് ടി കണക്ക് , ഇംഗ്ലിഷ് , ഹിന്ദി തസ്തികകളിൽ താൽക്കാലിക
അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 7 ന് 9.30 ന്.
കല്ലമ്പലം കടമ്പാട്ടുകോണം എസ്കെവിഎച്ച്എസ്എസിൽ നാച്ചുറൽ സയൻസ്,ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴം രാവിലെ 11ന്.
കിളിമാനൂർ മടവൂർ തുമ്പോട് സിഎൻപിഎസ് ഗവ.എൽപിഎസിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 8ന് രാവിലെ 10.30ന്.
ഇടവ പൊയ്ക ഗവ.ഡബ്ല്യുഎൽപി സ്കൂളിൽ എൽപിഎസ്ടിയുടെ ഒഴിവിലേക്കു നാളെ 10.30ന് അഭിമുഖം .
കല്ലമ്പലം പകൽക്കുറി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 11ന്.
കാട്ടാക്കട കണ്ടല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, മലയാളം, എഫ്ടിഎം താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 3ന് നടക്കും.