ആലംകോട്: ആലംകോട് കൊച്ചുവിളമുക്കിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ മരിച്ചു. ആലംകോട് മുസ്ലിംപള്ളിക്ക് പുറകു വശം ഷഫീക്ക് – നസ്ന ദമ്പതികളുടെ മകൻ അഹിൽ മുഹമ്മദ് ആണ് മരിച്ചത്.
കഴിഞ്ഞ 23 ന് വൈകിട്ട് ആലംകോട് കൊച്ചുവിളയിൽ രാത്രി 8.30ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ്.കഴിഞ്ഞ 18 നാണ് ഷെഫീക്ക് നാട്ടിലെത്തിയത് . 23 ന് പിതാവും മകനുമായി ഹോട്ടലിൽ നിന്നും ആഹാരം വാങ്ങാനായി കാറിൽ പോകുമ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തു നിന്നും വന്ന കാർ ഇടിച്ചു ഇവർ സഞ്ചരിച്ചുവന്ന കാറിലേക്ക് കയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.45 നായിരുന്നു മരണം. അപകടത്തിൽ കാലിന് പരിക്കേറ്റ ഷെഫീക്കിനെ ശസ്ത്രക്രീയക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ആലംകോട് ലവ് ഡെയൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അഹിൽ മുഹമ്മദ്.
സെഹറ ഫാത്തിമ ഏക സഹോദരി .