കഠിനംകുളം പുതുക്കുറിച്ചിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ഓട്ടോ ഡ്രൈവറായ പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ 47 കാരനായ എബി സൈമൺ ആണ് മരിച്ചത്. ഓട്ടോ യാത്രികൻ 40കാരനായ ആന്റണിക്കാണ് ഗുരുതര പരിക്കേറ്റത്. ആൻ്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 :30 മണിയോടെ പുതുക്കുറിച്ചി പൗരസമിതിക്ക് സമീപമായിരുന്നു അപകടം. പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയിൽ എതിരെ വന്ന കാറിടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും എ ബി സൈമൻ 11:30 ഓടെ മരിച്ചു. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.