Search
Close this search box.

വെഞ്ഞാറമൂട് കീഴായിക്കോണത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

eiQ6I2E49130

വെഞ്ഞാറമൂട് :ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലായിലായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 7.30ന് എംസി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം നടന്നത്. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു മോഹനനും ഉഷയും. പുറകില്‍നിന്നും വന്ന ടിപ്പര്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!