
ആറ്റിങ്ങൽ: 2025–26 അധ്യയന വർഷത്തിലെ ഐ.എം.സി ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന്റെ പന്ത്രണ്ടാമത് ബാച്ചിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും കോൺവൊക്കേഷൻ ചടങ്ങും ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ എച്ച്.ടി.ഐ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അരുണ്‍കുമാർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത ചില വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മക്കളുടെ സർട്ടിഫിക്കറ്റുകൾ നേരിട്ട് കൈമാറി.

ഇതോടനുബന്ധിച്ച്, ആറ്റിങ്ങൽ ഐ.ടി.ഐയിലെ ഐ.എം.സി ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥിയായ പ്രണവ് പി യെ ആം റെസ്ലിങ്ങിൽ നേടിയ സംസ്ഥാന ചാമ്പ്യൻഷിപ്പ് നേട്ടത്തിന് മാനേജിംഗ് ഡയറക്ടർ അരുണ്‍കുമാർ മൊമെന്റോ നൽകി ആദരിച്ചു.

ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനും അവരുടെ തുടർന്നുള്ള തൊഴിൽജീവിതത്തിന് പ്രചോദനം നൽകുന്നതിനും ചടങ്ങ് വേദിയായി. വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.


