Search
Close this search box.

റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം തുടരുന്നു

eiL8ATH89371

വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച “മൈത്രി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമരപരിപാടികൾ കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി വർക്കല സംസ്ഥാന പാത അടച്ചു കൊണ്ടുള്ള റോഡ് വികസനം ജനഹിതത്തിനെതിരാണെന്ന് അവർ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ്‌ സി. വേണുകുമാർ അധ്യക്ഷത വഹിച്ചു. ഡി. അഷറഫുദീൻ, എം.എ സത്താർ, അനിൽ ഗോവിന്ദ്, ശിവശങ്കരൻ ഉണ്ണിത്താൻ, ബി. ജയകുമാർ എന്നിവർ സംസാരിച്ചു.

സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.

വെള്ളിയാഴ്ച കടമ്പാട്ടുകോണം, “സംസ്കൃതി” റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പ്രശസ്ത കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!