ആറ്റിങ്ങൽ : അന്താരാഷ്ട്ര രക്ത ദാന ദിനാചരണത്തിന്റെ ഭാഗമായി കിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥി കൂട്ടായ്മയും എൻഎസ്എസ് യൂണിറ്റും സംയുക്തമായി റീജിയണൽ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ കിംസ് കോളേജ് ഓഫ് നഴ്സിങ്ങിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ജെസ്സി തോമസ് ഉദഘാടനം ചെയ്തു . വിദ്യാർത്ഥികളും അധ്യാപകരും അടങ്ങിയ 38 പേർ രക്തദാനം ചെയ്തു.
ആർസിസിയിലെ ഡോ. അരുൺ രക്തദാനത്തിന്റെ പ്രാധ്യാനത്തെകുറിച്ച് കുട്ടികളോട് സംസാരിക്കുകയും, രക്തദാതാക്കളെ അഭിനന്ദിക്കുകയും, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.