വെഞ്ഞാറമൂട് എച്ച്എസ്എസ് അധ്യാപകനും എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗവും പൊതു പ്രവർത്തകനും ജനയുഗം സഹപാഠി എഴുത്തുകാരനുമായിരുന്ന അകാലത്തിൽ അന്തരിച്ച എസ് .ബൈജു കുമാറിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ രണ്ടാമത് വിദ്യാഭ്യാസ പ്രതിഭാപുസ്കാരത്തിന് അധ്യാപകനായ വേണുഗോപാലൻ നായരെ തിരഞ്ഞെടുത്തു.
സി.പി.ഐ. വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയാണ് ബൈജു കുമാറിൻ്റെ സ്മരണയ്ക്കായി പുരസ്കാരം നൽകുന്നത്.സമാന്തര വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന അധ്യാപന സേവനവും വിശുദ്ധമായ പൊതു ജീവിതവും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തിന് കരുത്തും കാവലുമായിരുന്ന വേണുഗോലൻ നായർ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് വിജയപഥമൊരുക്കിക്കൊടുത്തിട്ടുള്ളത്. കാലത്തെ അക്ഷരം കൊണ്ട് തെളിച്ച നാട്ടുകാരുടെ പ്രിയ വേണു സാർ ഗുരുനാഥൻ മാരുടെ ഗുരുനാഥനാണ്.
എ.എം. റൈസ് ചെയർമാനും ബുഹാരി കൺവിനറുമായ അഞ്ചഗം ജ്യൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. പി.ജി.ബിജു, ഡി.സുനിൽ, ജഗന്നാഥൻ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ
ജൂലൈ ഒന്നിന് വൈകിട്ട് 4ന് നാഗരുകുഴി ജംഗ്ഷനിൽ വച്ച് നടക്കുന്ന പ്രതിഭാസംഗമത്തിൽ വച്ച് സിപിഐ നേതാവും നവയുഗം ചീഫ് എഡിറ്ററും ആയ പന്ന്യൻ രവീന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും
								
															
								
								
															
				

