Search
Close this search box.

പ്ലാസ്റ്റിക്കിനെതിരായി ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ

IMG-20230609-WA0196

കീഴാറ്റിങ്ങൽ : പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂളിലെ കുട്ടികൾ മണനാക്ക് ജംഗ്ഷനിൽ പരിസ്ഥിതി അവബോധ ഫ്ലാഷ് മോബും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബിനു ഷെറീന ഫ്ലാഗ് ഓഫ് ചെയ്തു.

‘പ്ലാസ്റ്റിക്കിൻ്റെ വലിച്ചെറിയലും കത്തിക്കലും പരിസ്ഥിതിയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്നു’ എന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ കുട്ടികൾ ശ്രമം നടത്തി. പ്ലാസ്റ്റിക്കിനെതിരേ പോരാടുന്ന പഞ്ചായത്ത് ഹരിതസേനാംഗങ്ങളെ ക്ഷണിച്ചു വരുത്തി സ്കൂൾ അങ്കണത്തിൽ വച്ച് ആദരിക്കുകയും ചെയ്തു..

വാർഡ് മെമ്പർ ഷിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സജിത്ത് , സീനിയർ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, പച്ചക്കറിത്തോട്ട ഉദ്ഘാടനം, സുഹൃത്തിനൊരു ചെടി, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!