Search
Close this search box.

റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക്

IMG-20230609-WA0212

വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച “സംസ്കൃതി” റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമരപരിപാടികൾ പ്രശസ്ത കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി വൈസ് പ്രസിഡന്റ്‌ രാജേഷ്. ജി അധ്യക്ഷത വഹിച്ചു.ജി. പ്രസാദ് കുമാർ, ധന്യ, മേജർ സജീവ് കുമാർ, ഡോ. ആദർശ് രത്നാകരൻ, സി.സതീഷ് ബാബു എന്നിവർ സംസാരിച്ചു.

സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.

ശനിയാഴ്ച കടമ്പാട്ടുകോണം യങ് മെൻസ് അസോസിയേഷൻ (കെ.വൈ.എം.എ) പാരിപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!