വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം വാരത്തിലേക്ക് കടന്നു. നിരവധി രാഷ്ട്രീയ, സാമൂഹിക, സംസ്ക്കാരിക സംഘടനകളാണ് സത്യാഗ്രഹ സമരത്തിന് പിന്തുണയർപ്പിച്ച് സമര പന്തലിലേക്ക് ദിനം പ്രതി അഭിവാദ്യം അർപ്പിക്കാനായി എത്തുന്നത്.
ഞായറാഴ്ച പാരിപ്പള്ളി ജി.എൽ.പി. എസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമരപരിപാടികൾ ഗാന്ധി പീസ് ഫൗണ്ടേഷൻ പുരസ്ക്കാര ജേതാവ് ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. പി.ആർ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു.
പ്രകാശ്, സരസ്വതി ടീച്ചർ, ശൈലി,ശാന്തി കുമാർ, ആലപ്പാട്ട് ശശി എന്നിവർ സംസാരിച്ചു.
സമരത്തിന് റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ, വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി
ചാവർകോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ചാവർകോട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണ ചെമ്മരുതി പഞ്ചായത്ത് അംഗം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാർസി അധ്യക്ഷത വഹിച്ചു.
ഷോണി ജി. ചിറവിള, ശ്രീകുമാർ പാരിപ്പള്ളി, ബ്രിജിത്ത്, മധുസൂദനൻ, രാധാകൃഷ്ണൻ, ജയകുമാർ എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല റെഫറൻസ് ആന്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ മുക്കടയിൽ നടക്കുന്ന സത്യാഗ്രഹ സമരം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.