Search
Close this search box.

പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസിൽ വായനമുറി ഒരുക്കി.

eiNMYMY42504

പനപ്പാംകുന്ന് ടാഗോർ ട്യൂഷൻ ഹോം പൂർവ്വ വിദ്യാർഥി കൂട്ടായ്മ പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസിലെ വായനമുറി തുടങ്ങുന്നതിനായി നൽകിയ പുസ്തക ശേഖരം, അലമാരകൾ എന്നിവയുൾപ്പെട്ട വായനമുറി കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.

വൈകുന്നേരം നടന്ന പൊതുസമ്മേളനം കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു.രാജേഷ് മയിൽപ്പീലി അധ്യക്ഷനായി. ടാഗോർ പ്രിൻസിപ്പലായിരുന്ന ബി.സുകുമാരൻ നായരുടെയും, അധ്യാപകൻ പി.രാജഗോപാലിന്റെയും സ്മരണയ്ക്കായാണ് പനപ്പാംകുന്ന് ഗവ.എൽ.പി. എസിൽ വായനാ റൂം ഒരുക്കിയത്. ടാഗോറിലെ പൂർവ്വാധ്യാപകർക്ക് ആദരവ് നൽകി. വിദ്യാർഥി പ്രതിഭകളെയും അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ, എൻ.വിജയകുമാർ, കെ.ബി.സുനിൽകുമാർ, എസ്. ഹർഷകുമാർ, പ്രഥമാധ്യാപിക എസ്. രേഖ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!