പള്ളിക്കൽ : തട്ടുകടയിൽ കയറി പണവും മേശയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും കവർന്ന കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പാറവിള വീട്ടിൽ സുനിൽ എന്ന് വിളിക്കുന്ന സുധീർ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂൺ 10നു പുലർച്ചെ പള്ളിക്കൽ ബിഎസ്എൻഎൽ ഓഫീസിനുസമീപം രാജൻ നടത്തിവരുന്ന തട്ടുകടയിലാണ് സംഭവം. വിവരം ലഭിച്ച പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ നിരവധി കേസുകളിലെ പ്രതിയായ സുധീറിനെ അറസ്റ്റ് ചെയ്തു . സുധീറിന്റെ പേരിൽ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ എം, എസ്ഐ അജയകുമാർ, എഎസ്ഐ മനോജ്, സിപിഒ ഉഷാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.