റിട്ടയേർഡ് അധ്യാപികയെ കെട്ടിയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ആറ്റിങ്ങൽ സ്വദേശിയായ പ്രതി പിടിയിൽ

IMG-20230612-WA0138

കൊല്ലത്തെ കടയ്ക്കലിൽ റിട്ടയേർഡ് അധ്യാപികയെ കെട്ടിയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ കരിച്ചയിൽ രേവതി ഭവനിൽ ശ്യാം കുമാർ (36) ആണ് പിടിയിലായത്. ഒൻപതാം തീയതി വെള്ളിയാഴ്ച അഞ്ചുമണിയോടെ അയൽവാസിയാണ് 77 കാരിയായ ഓമനയമ്മയെ കൈ കെട്ടിയ നിലയിലും വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലും കണ്ടെത്തിയത്.

സംഭവം കടയ്ക്കൽ പോലീസിനെ അറിയിച്ചതോടെ പോലീസെത്തി ഓമനയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി തള്ളിയതിനെ തുടർന്നുള്ള വീഴ്ചയിൽ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രണ്ടുമണിയോടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഒരാൾ തന്നെ ആക്രമിച്ചു നാലര പവൻ സ്വർണ്ണാഭരണങ്ങളും ഏഴായിരത്തോളം രൂപയും കവരുകയായിരുന്നുവെന്നാണ് ഓമനയമ്മയുടെ മൊഴി. കൈ കെട്ടി വായിൽ തുണി തിരുകി കത്തി കഴുത്തിൽ വെച്ച് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. തനിക്ക് ക്യാൻസർ ആണെന്നും ചികിത്സയ്ക്ക് പണം വേണമെന്നും പ്രതി പറഞ്ഞിരുന്നതായും വയോധിക പോലീസിനോട് പറഞ്ഞു. പ്രതിക്ക് മുച്ചിറിയുണ്ടെന്നും തലയിൽ തൊപ്പിവെച്ചിരുന്നുവെന്നുമുള്ള വയോധികയുടെ മൊഴി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാം കുമാർ വലയിലിയത്. പ്രതി കടയ്ക്കൽ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്നതായി പറയുന്നുണ്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ മടത്തറയ്ക്ക് സമീപം വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!