Search
Close this search box.

ദേശീയപാത അതോറിറ്റി ഓഫീസിലേക്കുള്ള റോഡ് സംരക്ഷണ സമിതിയുടെ മാർച്ചും ധർണ്ണയും ജൂൺ 14, ബുധനാഴ്ച

eiKI2G970920

പാരിപ്പള്ളി – വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം പേട്ട പാൽക്കുളങ്ങരയിലെ റീജിയണൽ ഓഫീസിലേക്ക് നാളെ ( ജൂൺ 14 ബുധനാഴ്ച) പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.

ചരിത്രപ്രസിദ്ധവും ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ ശിവഗിരിയിലേക്കും, ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലേക്കും, ബലിതർപ്പണ പുണ്യഭൂമിയായ പാപനാശത്തേക്കുമുള്ള കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ നിന്നുള്ള ഏക റോഡ് ഗതാഗതം നിലനിർത്തണമെന്നും, “മുക്കടയിൽ” അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് റോഡ് സംരക്ഷണ സമിതി മാർച്ചും ധർണ്ണ യും നടത്തുന്നത്.

പൊതുജനങ്ങളും സാമൂഹിക, സംസ്ക്കാരിക, സന്നദ്ധ രാഷ്ട്രീയ സംഘടനകളും ചേർന്ന് രൂപീകരിച്ച റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ധർണ്ണ, ശിവഗിരിയിൽ നിന്നും പാരിപ്പള്ളിയിലേക്ക് വാഹന പ്രചരണ ജാഥ, സമര പ്രഖ്യാപന ധർണ്ണ എന്നിവ ഇതിനോടകം നടന്നിട്ടുള്ളതാണ്. തുടർന്ന് പാരിപ്പള്ളി ജംഗ്ഷനിൽ ജൂൺ 4 മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരവും വിവിധ സംഘടനകൾ ഏറ്റെടുത്ത് നടന്നുവരുന്നു. ജൂൺ 14 ന് തിരുവനന്തപുരത്തെ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, റോഡ് സംരക്ഷണ സമിതി ചെയർമാൻ വി. മണിലാൽ, ജനറൽ കൺവീനർ അഡ്വ. എസ്.ആർ അനിൽകുമാർ, കോ- ഓർഡിനേറ്റർ പാരിപ്പള്ളി വിനോദ്, വർക്കല മേഖലാ കമ്മിറ്റി ചെയർമാൻ ശരണ്യ സുരേഷ്, ജനറൽ കൺവീനർ കെ.എസ് രാജീവ്, കോ-ഓർഡിനേറ്റർ ഷോണി ജി.ചിറവിള എന്നിവർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!