മംഗലപുരത്ത് ബയോ ലൈഫ് സയൻസ് പാർക്കിലെ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

മംഗലപുരം ഗ്രാമപഞ്ചായത്തിലെ ശാസ്തവട്ടം വാർഡിൽ പ്രവർത്തിക്കുന്ന ബയോ ലൈഫ് സയൻസ് പാർക്കിലെ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെടിവെച്ചു കൊന്നു.

ഡിസംബർ മാസം നടക്കുന്ന സയൻസ് എക്‌സ്പോയുമായി ബന്ധപ്പെട്ട് സയൻസ് പാർക്കിന്റെ കോമ്പൗണ്ട് വൃത്തിയാക്കുന്നതിനിടയിൽ ജൂൺ 12 തിങ്കളാഴ്ചയാണ് കാട്ടുപന്നി ഏകദേശം 20 അടി താഴെയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ടത്. സയൻസ് പാർക്കിൽ നിന്നും അറിയിച്ചതിൻ പ്രകാരം വനം വകുപ്പിന്റെ അംഗീകൃത ഷൂട്ടറായ ആസിഫ് ഇക്‌ബാൽ മുഹമ്മദ് ആണ് കാട്ടു പന്നിയെ വെടിവെച്ചു കൊന്നത്. തുടർന്ന് ആ കിണറ്റിൽ തന്നെ കുഴിച്ചിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വാർഡ് മെമ്പർ അജികുമാർ വി,അസിസ്റ്റന്റ് സെക്രട്ടറി ജനിഷ് ആർ വി രാജ് ,ജൂനിയർ സൂപ്രണ്ട് ബൈജു കെ കെ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!