Search
Close this search box.

അടഞ്ഞുകിടന്ന കൊല്ലമ്പുഴ പാർക്കിനുള്ളിൽ അതിക്രമിച്ചു കടന്നവരെ കയ്യോടെ പിടികൂടി ചെയർപേഴ്സനും സംഘവും

IMG-20230613-WA0014

ആറ്റിങ്ങൽ: നഗരസഭയുടെ കീഴിലെ കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനുളളിലാണ് ഇന്ന് ഉച്ചയോടെ രണ്ട് യുവാക്കൾ അതിക്രമിച്ചു കയറിയത്. വൈകുന്നേരം 3 മണിക്ക് പാർക്ക് തുറക്കാനെത്തിയ സുരക്ഷ ജീവനക്കാരനാണ് ഇവരെ ആദ്യം കണ്ടത്. പാർക്കിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കളിക്കോപ്പുകളും മറ്റും ഇവർ ഉപയോഗിക്കുകയായിരുന്നു. ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ തുടങ്ങിയവർ സ്ഥലത്തെത്തി യുവക്കളോട് സംസാരിച്ചു. ആറ്റിങ്ങൽ സ്വദേശികളായ ഇവർ പാർക്കിന്റെ സുരക്ഷാഭിത്തി ചാടികടന്നാണ് പാർക്കിനുളളിൽ പ്രവേശിച്ചതും കളിക്കോപ്പുകൾ ദുരുപയോഗം ചെയ്തതും. ഇരുവരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം താക്കീതു ചെയ്തു വിട്ടു. കളിക്കോപ്പുകൾ 15 വയസിൽ താഴെ പ്രായമുളള കുട്ടികൾക്ക് ഉപയോഗിക്കാൻ മാത്രമെ അനുവാദമുള്ളൂ. ഇത്തരത്തിൽ നീയമം ലംഘിക്കുന്നതു ആവർത്തിച്ചാൽ പോലീസിന്റെ സഹായത്തോടെ കർശന നീയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കൊവിഡ് കാലഘട്ടത്ത് പാർക്ക് അടഞ്ഞു കിടന്നിരുന്നപ്പോൾ ചില സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചു കടന്ന് നിരവധി നാശനഷ്ട്ടങ്ങൾ വരുത്തിയിരുന്നു. നവീകരിച്ച പാർക്ക് പ്രവർത്തനം ആരംഭിച്ചതിനു ശേഷം അതിക്രമിച്ചു കടക്കുന്ന സംഭവം ഒന്നിലധികം തവണ ആവർത്തിച്ചതിനാലാണ് ചെയർപേഴ്സനെ വിവരമറിയിച്ചതെന്നും പാർക്കിലെ സുരക്ഷാ ജീവനക്കാരൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!