വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

images (1) (10)

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇടവ വെങ്കുളം സ്വദേശിയായ സാറ ഉമ്മ എന്ന 73 കാരിയാണ് മരണപ്പെട്ടത്. ഇവരുടെ മകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇടവ വെറ്റക്കട പള്ളിക്ക് പുറകുഭാഗത്തായി മൃതദേഹം കണ്ടെത്തിയത്.

അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിരുന്നു.മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി റിപ്പോർട്ട്‌. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!