കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു.
കല്ലമ്പലം നഗരൂർ റോഡിൽ ഫിസാന മൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടുകാർ രണ്ടാം നിലയിലെ മുറികളിലാണ് കിടന്നിരുന്നത്. പുലർച്ചെ താഴത്തെ നിലയിൽ വന്നപ്പോൾ മുറികളും പുറത്തേക്കുള്ള വാതിലും തുറന്നു നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. താഴത്തെ നിലയിലെ മുറികളിൽ നിന്നാണ് കവർച്ച നടത്തിയത്. ഒരു മുറിയിൽ ഉണ്ടായിരുന്ന അലമാര തുറന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലമ്പലം പോലീസ് കേസെടുത്തുസിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.