വഴയില–പാലോട് റോഡ് നവീകരിക്കാൻ 25 കോടി രൂപ അനുവദിച്ചു.

ei3LFV641040

പാലോട്: വാമനപുരം നിയോജക മണ്ഡലത്തിലെ വഴയില–പാലോട് റോഡ് നവീകരിക്കാൻ 25 കോടി രൂപ അനുവദിച്ചു. ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി  സുഗമമായ ഗതാഗത സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവായതെന്ന്  ഡി കെ മുരളി എംഎൽഎ അറിയിച്ചു. പാർശ്വഭിത്തികളുടെ നവീകരണം, വെള്ളക്കെട്ടുകൾ മാറ്റൽ, ഡിവൈഡറുകൾ നവീകരിക്കൽ, പാതയോരത്തെ കാടുവെട്ടിത്തെളിക്കൽ തുടങ്ങിയവ നടപ്പാക്കും. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വഴയിലയിൽ ആരംഭിച്ച് വാമനപുരം നിയോജക മണ്ഡലത്തിലെ പാലോട‌് അവസാനിക്കുന്ന തരത്തിലാണ് റോഡ് നവീകരിക്കുന്നത്. 27 കിലോമീറ്റർ റോഡാണ് പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണി ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്ന‌് ഉൾപ്പെടെ ശബരിമല സീസണിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് തെങ്കാശിപ്പാതയിലൂടെ കടന്നുപോകുന്നത്.ഇവർക്ക് സുഗമമായ യാത്ര ഒരുക്കാനാനാണ് അടിയന്തര പ്രാധാന്യത്തോടെ പൊതുമരാമത്ത് റോഡ‌് നവീകരണ പദ്ധതി നടപ്പാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!