Search
Close this search box.

എസ്.ഐ.പി അബാക്കസ് ഗണിതശാസ്ത്ര മത്സരം ഞായറാഴ്ച 1200ലധികം കുട്ടികൾ പങ്കെടുക്കും

eiD0NL040349

തിരുവനന്തപുരം: കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളർത്തുന്ന ഗണിതശാസ്ത്ര മത്സരം എസ്.ഐ.പി അബാക്കസ് സംഘടിപ്പിക്കുന്നു. തെക്കൻ കേരള മത്സരം ഞായറാഴ്ച (ജൂൺ 18ന്) കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 25 എസ്.ഐ.പി അബാക്കസ് കേന്ദ്രങ്ങളിലെ 1200 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. 11 മിനിറ്റിനുള്ളിൽ അബാക്കസ്, ഗുണനം തുടങ്ങിയ 300 ഗണിതശാസ്ത്ര പ്രശ്നങ്ങൾ കുട്ടികൾ എസ്.ഐ.പി അബാക്കസ് പ്രോഗ്രാമിലൂടെ കുട്ടികൾ നേടിയെടുത്ത ഗണിത വൈദഗ്ധ്യം, ഓർമശക്തി, ഏകാഗ്രത തുടങ്ങിയ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഈ മത്സരം. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ദേശീയ തലത്തിലുള്ള മത്സരത്തിന് മുന്നോടിയായാണ് പ്രാദേശികതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തും അന്തർദേശീയ തലത്തിലും മുമ്പ് നടത്തിയ ദേശീയ ഗണിതശാസ്ത്ര മത്സരങ്ങൾ നാല് തവണ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു.

ഞായറാഴ്ചത്തെ പരിപാടിയിൽ വി.എസ്.എസ്.സി മുൻ ഡയറക്ടർ എം. സി ദത്തൻ മുഖ്യാതിഥിയാകും. എസ്.ഐ.പി അബാക്കസ് ഡയറക്ടർ കെ.എസ് സിബി ശേഖർ, പരിശീലന മേധാവി അനുരാധ നാഗരാജൻ, ഓർമശക്തി പരിശീലന വിഭാഗം തലവൻ പി.എസ് ജയശങ്കർ, റീജിയണൽ ബിസിനസ് മേധാവി ഇ ജി പ്രവീൺ, കേരളാ മേധാവി കെ ടി പ്രശാന്ത്, തെക്കൻ കേരള മേധാവി സി. അനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.മത്സരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരാകും

എസ്.ഐ.പി അക്കാദമി 2003 മുതൽ ഇന്ത്യയിൽ ലോകോത്തരനൈപുണ്യ വികസന പരിപാടികൾ നടത്തിവരുന്നു. ഇത് കുട്ടികളുടെ മാനസിക ശേഷിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. എസ്.ഐ.പി അബാക്കസ് എന്ന ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാം, ഗ്ലോബലാർട്ട് എന്ന ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള കലാപരിപാടി, എം.ഐ കിഡ്സ് എന്ന സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാം. വിസ്താ അബാക്കസ് എന്ന സ്കൂളുകൾക്കായുള്ള പ്രോഗ്രാം എന്നിവയാണ് എസ്.ഐ.പി അക്കാദമി നടത്തുന്ന പ്രധാന പരിപാടികൾ.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമി 11 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. 23 സംസ്ഥാനങ്ങളിലെ 1000ലധികം സ്കൂളുകളുമായി സഹകരിച്ചാണ് പരിശീലനം നടത്തുന്നത്. 2015ലെ ഏഷ്യാ എജ്യുക്കേഷൻ സമ്മിറ്റിൽ വേൾഡ് വൈഡ് അച്ചീവേഴ്സ് ഇന്ത്യയിലെ കുട്ടികൾക്കായുള്ള നൈപുണ്യ വികസന വിഭാഗത്തിൽ മികച്ച ഇൻസ്റ്റിറ്റ്യൂട്ടായി തെരഞ്ഞെടുത്തത്. എസ്.ഐ.പി അക്കാദമിയെയാണ്. ടൈംസ് ഗ്രൂപ്പിന്റെ മികച്ച ഓൺലൈൻ, ഓഫ് ലൈൻ കോച്ചിംഗിനുള്ള പുരസ്ക്കാരം 2022ൽ ലഭിച്ചു. ഓരോ ആഴ്ചയിലും ലോകമെമ്പാടുമുള്ള 2 ലക്ഷത്തിലധികം കുട്ടികൾ എസ്.ഐ.പി അക്കാദമിയിൽ പഠിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!