ആറ്റിങ്ങൽ: നഗരസഭ ശീവേലികോണം 16-ാം വാർഡ് കൗൺസിലർ ഒപി.ഷീജയുടെ ഹോണ്ട ആക്ടീവയാണ് അപകടത്തിൽപ്പെട്ടത്. മാമം പാലമൂട്ടിൽ നിന്ന് ആനൂപ്പാറയിലേക്ക് പോകുന്ന ഇടറോഡിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. തൊട്ടു മുന്നിലൂടെ കടന്നുപോയ ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്കായിരുന്നു കൗൺസിലറുടെ വാഹനത്തിൽ ഇടിച്ചത്. അയിലം സ്വദേശികളായ യുവാക്കളായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഒപി.ഷീജയുടെ കാലിനു ചതവും പരിക്കുകളും പറ്റിയിട്ടുണ്ട്. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി ചികിൽസ തേടിയശേഷം കൗൺസിലർ വീട്ടിലേക്കു മടങ്ങി. റോഡിന് വീതി കുറവും കയറ്റവുമായിരുന്നതാണ് അപകടത്തിനു കാരണമായത്.