വർക്കലയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

eiWF9EJ22015

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അപ്പൂപ്പന്‍നട അരുണ്‍ നിവാസില്‍ അനിലിന്റെ മകന്‍ അഖില്‍(25), മേല്‍വെട്ടൂര്‍ എസ്.എന്‍.ലക്ഷംവീട്ടില്‍ വിജയന്റെ മകന്‍ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വെട്ടൂര്‍ വലയന്റകുഴിയില്‍ സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് പ്രതികള്‍ ആക്രമിച്ചത്.

വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നിജിമോനാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ നിജിമോനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ നിജിമോനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയുമാണുണ്ടായത്. സബ് ഇൻസ്പെക്ടർ അഭിഷേകിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!