Search
Close this search box.

വർക്കല മേൽവെട്ടൂരിൽ കുറ്റവാളിയെ ആയുധവുമായി പോലീസ് പിടികൂടി

IMG_20230616_17461339

വർക്കല മേൽവെട്ടൂരിൽ നിന്ന് കുറ്റവാളിയെ ആയുധവുമായി പോലീസ് പിടികൂടി. നാട്ടുകാരുടെ വ്യാപക പരാതിയിൽ പോലീസ് സ്ഥലത്ത് മിന്നൽ പരിശോധന നടത്തി.നിരവധി കേസുകളിൽ പ്രതിയും കൊടുംകുറ്റവാളിയുമായ ഷാജഹാനെ(45) ആയുധങ്ങളോട് കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ കണ്ടെടുത്തു. അഞ്ചുതെങ്ങ് , കടയ്ക്കാവൂർ എന്നീ സ്റ്റേഷനുകളിൽ ബലാൽസംഗം അടക്കമുള്ള പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാജഹാൻ എന്ന് പോലീസ് പറയുന്നു.

ബലാത്സംഗ കേസിൽ കോടതിയിൽ വിചാരണ നടക്കവേ ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ അക്രമ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ പരിസരവാസികൾക്കും നാട്ടുകാർക്കും രാത്രികാലങ്ങളിൽ വഴി നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ് എന്ന് പരിസരവാസികൾ പറയുന്നു .

പ്രതിയെ പോലീസ് പിടികൂടിയതിനെ തുടർന്ന് പ്രതിയുടെ മാതാവും ഭാര്യയും രണ്ട് പെൺമക്കൾ ഉൾപ്പെടെ വർക്കല പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്നും ഇവരെ പുറത്തിറക്കി തുടർനടപടികൾ സ്വീകരിച്ചു വരുന്നു വർക്കല എസ് എച്ച് ഒ പ്രൈജുവിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടറായ അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!