മംഗലപുരം: ഓരോ കുട്ടിക്കും പഠനോപകരണ നിർമ്മാണം ലക്ഷ്യമിട്ട് പഠനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും, പഠനോപകരണ നിർമാണത്തിനുമായി അവധി ദിവസവും ഇടവിളാകം യു.പി.സ്കൂളിലെ അധ്യാപകരോടൊപ്പം രക്ഷാകർത്താക്കളും ഒത്ത് ചേർന്നു.പ്രവൃത്തി ദിവസങ്ങളിലെ പഠന നഷ്ടപ്പെടാതിരിക്കാൻ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ അവധി ദിനങ്ങളിൽ നിർമിക്കും. രക്ഷാകർത്താക്കളുടെ മികവുകൾ പ്രയോജനപ്പെടുത്തി ഒരു മാസത്തെ പഠനോപകരണങ്ങൾ ഒന്നിച്ച് തയ്യാറാക്കും.വിവിധ മികവുകളുള്ള രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമിച്ചു.ഈ പഠനോപകരണങ്ങൾ ക്ലാസുകളിൽ ഉപയോഗിക്കുന്നതിലൂടെ കുട്ടിയുടെ കലാപരമായ കഴിവുകളും നിർമാണ ശേഷിയും ഭാഷാ പഠനത്തിനൊപ്പം വികസിക്കുന്നു. രക്ഷാകർത്താക്കൾ തയ്യാറാക്കുന്ന ഉത്പന്നങ്ങളിലൂടെ ഓരോ കുട്ടിക്കും സചിത്ര നോട്ട് ബുക്ക് ലഭിക്കും.പ്രത്യക പരിഗണ അർഹിക്കുന്ന കുട്ടികൾക്കും ഇതിൽ പ്രാധാന്യം നൽകും. അധ്യാപകരായ എസ് സുമയ്യ, ശ്രീജാ റാണി, സുമയ്യ ബീവി, സിതാര ജഹാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.