എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി :ആലോചനായോഗം ചേർന്നു

FB_IMG_1686992633584

കേരള നോളജ് ഇക്കോണമി മിഷൻ വർക്കല നിയോജകമണ്ഡലത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇതിന്റെ ആലോചനായോഗം വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോളജ് മിഷന്റെ വെബ്‌സൈറ്റിൽ 10,161 തൊഴിലന്വേഷകർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോളജ് മിഷന്റെ വിവിധ സേവനങ്ങളിലൂടെയും തൊഴിൽ നൈപുണി പരിശീലനങ്ങളിലൂടെയും വൈജ്ഞാനികതൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിസംബറിലാണ് തൊഴിൽ മേള നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ജൂൺ 21 ന് ചേരും. വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!