Search
Close this search box.

മുതലപ്പൊഴിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബോട്ട് എത്തി

IMG-20230617-WA0040

സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് അനുവദിച്ച ബോട്ടുകളിൽ ഒന്ന് മുതലപ്പൊഴിയിൽ പ്രവർത്തനം തുടങ്ങി. ചിറയിൻകീഴ് മുതലപ്പൊഴി ഫിഷർമെൻ ഡെവലപ്‌മെന്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിക്കായി അനുവദിച്ച മറൈൻ കോ താഴംപള്ളി എന്ന ബോട്ടാണ് മുതലപ്പൊഴിയിൽ പ്രവർത്തനാരംഭിച്ചത്.

ട്രൊളിങ് നിരോധനത്തിൻ്റെ ഭാഗമായി സൊസൈറ്റിയിൽ നിന്നും വാടയ്ക്ക് എടുത്ത ബോട്ട്, മറൈൻ എൻഫോഴ്സമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

അധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടിൻ്റെ നിർമ്മാണം കൊച്ചിൻ ബോട്ട് നിർമ്മാണ ശാലയിലാണ് നടന്നത്. 1.57 കോടി രൂപ ചെലവഴിച്ച ബോട്ടിന് ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജി.പി.എസ്, ദുരന്ത മുന്നറിയിപ്പ്, എന്നിവയോടൊപ്പം അധുനിക രീതിയിലുള്ള ചൂണ്ടയും ഗിൽനെറ്റ് വലകളും ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

22.70 മീറ്റർ നീളവും, 6.40 മീറ്റർ വീതിയിലുമാണ് ബോട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 20 ടൺ സംഭരണശേഷിയുമുണ്ട്.മണിക്കൂറിയിൽ 8 നോട്ടിക്കൽ മൈൽ വേഗതയുള്ള ബോട്ടിൻ്റെ എഞ്ചിൻ 230 കുതിരശക്തിയാണ്. മറ്റ് ഒട്ടനവധി പ്രത്യേകതകളും ബോട്ടിനുണ്ട്.

സൊസൈറ്റിക്ക് കീഴിലെ പരമ്പരാഗത തൊഴിലാളികളായ 10 അംഗ സംഘമാണ് ബോട്ടിലെ തൊഴിലാളികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പരമ്പരാഗത മത്സ്യതൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുക, മത്സ്യമേഖലയിൽ കാലങ്ങളായി തുടരുന്ന ചൂഷണങ്ങത്തിന് അറുതി വരുത്തുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെ കേരള സർക്കാർ കേന്ദ്ര സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്താക്കെ 18 ബോട്ടുകളാണ് വിതരണം ചെയ്തത്.

സംസ്ഥാന സർക്കാർ 49.8 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 28.8 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയ്ക്ക് കീഴിൽ അഞ്ചു ശതമാനം പലിശയ്ക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ 10.4 ലക്ഷം രൂപ വായ്പയായും നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം 20 ലക്ഷം രൂപ മത്സ്യ ബന്ധന വലകൾ സ്വരൂപിക്കുന്നതിന് സംഘത്തിന് മത്സ്യഫെഡ് വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിൽ വിഹിതം മത്സ്യസംഘം വിതരണം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യതിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!