കടയ്ക്കാവൂരിൽ വീടുകയറി സ്ത്രീയെ ഉൾപ്പെടെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ വീടുകയറി സ്ത്രീയെ ഉൾപ്പെടെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം മണക്കാട് വീട്ടിൽ താമസിക്കുന്ന വിനോദ്(48) ആണ് അറസ്റ്റിലായത്.

വക്കം ചമ്പാവിള താമസിക്കുന്ന ഗംഗ(33)യെ അവർ താമസിക്കുന്ന വീട്ടിൽ കയറി ഗംഗയുടെ ഭർത്താവിന്റെ സഹോദരനെ ചീത്തവിളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചതിനെ തടഞ്ഞതിന് തുടർന്ന് വിനോദ് ഗംഗയെ അടിക്കുകയും അത് തടയാൻ ശ്രമിച്ച ഭർത്താവിന്റെ അനുജൻ അജിയുടെ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ ഗംഗയും അജിയും ചികിത്സയിലാണ്. കടക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു.എസ്. എസ്, എഎസ്ഐമാരായ ശ്രീകുമാർ, രാജീവ്, ജയകുമാർ, സിപി ഓ മാരായ സുജിൽ,ഡാനി, അനിൽകുമാർ, പ്രേംകുമാർ, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!