ആലംകോട് : സമുചിതമായ പരിപാടികളോടെ ആലംകോട് ജിഎൽപിഎസിൽ വായനാവാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. റിട്ട: ഹെഡ്മിസ്ട്രസും ആക്ടിവിസ്റ്റും ആയ ബീന ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർഥികളുടെ വിവിധ അവതരണങ്ങൾ, വായന പതിപ്പുകളുടെ നിർമ്മാണം, സന്ദേശ പ്ലക്കാർഡുകളുടെ നിർമ്മാണം എന്നിവ നടന്നു.ആലംകോട് ഫെഡറൽ ബാങ്ക് ബ്രാഞ്ചിന്റെ സംഭാവനയായി ദിനാചരണ ദിവസം രണ്ട് വാട്ടർ കെയിനുകളുടെ ഉദ്ഘാടനവും ബാലസാഹിത്യങ്ങളുടെ വിതരണവും നടത്തി.
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ബീന ടീച്ചർ നിർവഹിച്ചു.
വാരാചരണ കാലയളവിൽ പ്രശ്നോത്തരി മത്സരം, പുസ്തകപ്രദർശനം, ഇത്തിരി താരാട്ടും ഒത്തിരി കഥകളും, കവിതാലാപനം, കുഞ്ഞു വായന കുഞ്ഞെഴുത്ത്, പ്രതിഭകളെ പരിചയപ്പെടൽ തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ നടക്കും.