Search
Close this search box.

ചെമ്പൂര് എൽപിഎസിൽ പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം

IMG-20230620-WA0067

ആറ്റിങ്ങൽ : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ ചിലവിട്ട് ചെമ്പൂര് എൽ പി എസിനായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രവീൺ ഹരിശ്രീ അധ്യക്ഷനായി. വായനാ മാസാചരണം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ വേണുഗോപാലൻ നായർ മുഖ്യാതിഥിയായി . വാർഡംഗം ലീലാമ്മ ക്വിസ് ക്ലബ് ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡന്റ് എം എസ് ശാലു സംസാരിച്ചു.
പ്രഥമാധ്യാപിക പി എ ജാസ്മിൻ സ്വാഗതവും എസ് എം സി ചെയർമാൻ എം ബി ദിനേശ് നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൂളിൽ നടന്ന വിവിധ മൽസര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു ( ചിത്രം : : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചിലവിട്ട് ചെമ്പൂര് എൽ പി എസിനായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ നിർവഹിക്കുന്നു)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!