Search
Close this search box.

മണിപ്പൂർ ശാന്തമാക്കുക; പ്രതിഷേധജ്വാല തീർത്ത് സിഐറ്റിയു

IMG-20230620-WA0021

അൻപതോളം ദിവസമായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുവർ നേതൃന്ന വർഗ്ഗീയ വംശീയ കലാപം അവസാനിപ്പിച്ചു മണിപ്പൂർ ശാന്തമാക്കാൻ കേന്ദ്ര സർക്കാരിൻ്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സി ഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറിലധികം പേർ കൊല്ലപ്പെട്ടു.അൻപതിനായിരത്തോളം ആളുകൾ പാലായനം ചെയ്തു.കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ വീടുകൾ തകർത്തു.പോലീസ്റ്റേഷനുകൾ കൊള്ളയടിച്ചു ആയുധങ്ങൾ കൈക്കലാക്കി. ഇരുനൂറ്റി അൻപതോളം ക്രിസ്റ്റ്യൻ പള്ളികൾ തകർത്തു. ഇനിയും മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ മണിപ്പൂരിൽ ശാന്തത വേണം. അതിനുവേണ്ടി കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇടപെടൽ കാര്യക്ഷമമാക്കണംമെന്നും പ്രതിഷേധ ജ്വാല സി ഐ റ്റി യു സംസ്ഥാന  കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം.മുരളി അദ്ധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, ജി.വേണുഗോപാലൻ നായർ ,ജി വ്യാസൻ  ,ബി.രാജീവ്, സി.ചന്ദ്രബോസ്, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ആർ.പി.അജി, ബി.എൻ.സൈജു രാജ്, ബി.സതീശൻ തുടങ്ങിയവർ സംസാരിച്ചു. എസ്. സാബു, എസ്.അനിൽകുമാർ, എ.അൻഫാർ ,എൻ.ബിനു, ശിവൻ ആറ്റിങ്ങൽ, എസ്.ജി.ദിലീപ് കുമാർ, അനിൽ ആറ്റിങ്ങൽ .സന്തോഷ് കുമാർ, ഹീസമോൻ, എ.ആർ.റസൽ, ഗായത്രി ദേവീ, ആർ.അനിത, ലോറൻസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!