മത്സ്യബന്ധനത്തെചൊല്ലി മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റ് ഇദ്യോഗസ്ഥരും തമ്മിൽ തർക്കത്തെ തുടർന്ന് മുതലപ്പൊഴിയിൽ സംഘർഷ സാധ്യത. മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി – പെരുമാതുറ റോഡ് ഉപരോധിക്കുന്നു.
ഇന്ന് രാവിലെയോടെ നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് ഡിവൈഎസ്പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലോളം വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഈ ബോട്ടുകൾ വിഴിഞ്ഞത്തേയ്ക്ക് കൊണ്ടുപോകുവാനുള്ള പോലീസിന്റെ ശ്രമം ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ തടഞ്ഞതാണ് സംഘർഷ സാധ്യതയ്ക്ക് കാരണമായത്.
നിലവിൽ പ്രതിഷേധക്കാർ മുതലപ്പൊഴി – പെരുമാതുറ റോഡ് ഗതാഗതം തടഞ്ഞ്കൊണ്ട് ഉപരോധം ആരംഭിച്ചിരിക്കുകയാണ്.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വച്ച് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളുമായി അനുനയ ചർച്ച ഉണ്ടാകുമെന്നാണ് സൂചന.
പ്രതിഷേധം തുടരുന്നു.