ഏറെ തിരക്കേറിയ അവനവഞ്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളും മറ്റ് കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് വാർഡനെ നിയമിക്കണമെന്ന ആവശ്യം ശക്തമായത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ആറാംക്ലാസ്സ് വിദ്യാർത്ഥിനിയെ കാറിടിച്ച് തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചപ്പോഴും ഭൂരിഭാഗം പേരുടെയും അഭിപ്രായം ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡനെ നിയമിക്കണം എന്നതായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വാർഡ് കൗൺസിലർ എസ്.എസ് അനൂപിന്റെ അധ്യക്ഷതയിൽ സി പി ഐ (എം) ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്രബോസ്, വാർഡ് കൗൺസിലർ മാരായ താഹിർ, രമ്യ സുധീർ, രാജഗോപാലൻ പോറ്റി, അവനവഞ്ചേരി ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ടി എൽ പ്രഭൻ, എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരുകയും നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും അഭിപ്രായപ്രകാരം അടിയന്തരമായി ട്രാഫിക് വാർഡനെ നിയമിക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു.
അവനവഞ്ചേരി ഹൈസ്കൂളിലെത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ എത്തുന്ന രാവിലെ 7:30 മുതൽ 10 മണി വരെയും, വൈകുന്നേരം 3 മണി മുതൽ 6 മണി വരെയുമാണ് ട്രാഫിക് വാർഡന്റെ സേവനം ലഭിക്കുന്നത്.
ജംഗ്ഷനിൽ നടന്ന ചടങ്ങ് ഒ. എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർമാരായ ആർ.എസ് അനൂപ്, താഹിർ, സിപിഐ(എം )ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്ര ബോസ്,
ലോക്കൽ കമ്മറ്റി അംഗങ്ങളായ ബി സി ഡി സുധീർ, ടി.ദിലീപ് കുമാർ, ബ്രാഞ്ച് സെക്രട്ടറി സിനു, ടി എൽ പ്രഭൻ, ആർ എസ് അരുൺ, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.