Search
Close this search box.

യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കെ എസ് ആ‌‌ർ ടി സി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു.

ei0BOWR1671

കണിയാപുരം : യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കെ എസ് ആ‌‌ർ ടി സി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്‌ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം ഈ മാസം 27,813 ബസുകളിൽ പരിശോധന നടത്തി. അതിൽ 131 ബസുകളിൽ ക്രമക്കോട് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ജൂൺ ഒന്ന് മുതൽ 20വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ജൂൺ13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെ എസ് 153 കണിയാപുരം- കിഴക്കേക്കോട്ട റൂട്ട് കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത രണ്ട് യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്‌ടർ ബിജുവിനെ പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാത്തതിന് കെ എസ് ആർ ടി സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്‌ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്‌ടർ കെ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പത്ത് ജീവനക്കാരെ കൂടി സസ്‌പെൻഡ് ചെയ്തു.

അകാരണമായി ആറ് സർവീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്‌പെക്ടർ വി ജി ബാബു, സ്റ്റേഷൻ മാസ്റ്റർ സി എ ഗോപാലകൃഷ്ണൻ നായർ, പണം വാങ്ങി ടിക്കറ്റ് നൽകാതിരുന്ന തൃശ്ശൂർ യൂണിറ്റിലെ കണ്ടക്‌ട‌ർ ബിജു തോമസ്, മേലധികാരിയുടെ നിർദ്ദേശമില്ലാതെ സ്വന്തമായി സർവീസ് റദ്ദാക്കിയ പൂവാർ യൂണിറ്റിലെ കണ്ടക്‌ടർ ബിവി മനു, ഡ്രെെവർ അനിൽ കുമാർ എസ്, സ്റ്റേഷൻ പരിസരിത്ത് മദ്യപിച്ച് ബഹളം വച്ച ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രെെവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി സൈജു, അസിസ്റ്റൻഡ് ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി മം​ഗൾ വിനോദ്, ഇ ടി എം തകരാറിനെ തുടർന്ന് തന്നിഷ്ടപ്രകാരം സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരു യാത്രക്കാരിൽ നിന്നും പണം ഈടാക്കാതെയും ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!