Search
Close this search box.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വീണ്ടും വിദ്യാർത്ഥികളുടെ കൂട്ടയടി.

eiRAWHJ10542

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിലെ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് ഒരു സ്ഥിരം കാഴ്ചയാവുകയാണ്. പോലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ ഓടിമറയും. അഥവാ പോലീസ് ഇവരെ പിടികൂടിയാൽ തന്നെ ജുവനയിൽ ആയതിനാൽ കേസെടുക്കാനും കഴിയില്ല.

മാസങ്ങൾക്ക് മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന കൂട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആറ്റിങ്ങൽ എംഎൽഎയും റൂറൽ എസ് പി ഉൾപ്പെടെ ഉള്ളവർ ഇടപെട്ട് ബസ്റ്റാൻഡിൽ ക്യാമറ സ്ഥാപിച്ചു. ഇതൊക്കെ ഉണ്ടെങ്കിലും ഇവർക്ക് ഒരു കൂസലുമില്ല. ലഹരി സംഘങ്ങളും ഇവർക്കിടയിൽ ഉള്ളതായി നാട്ടുകാർ പറയുന്നു. അടിക്കടി ഉണ്ടാവുന്ന ഈ സംഭവങ്ങൾ പോലീസിന്
തലവേദനയായി മാറുകയാണ്.
അല്പം മുമ്പ് നടന്ന അടിപിടിയിൽ ഒന്ന് രണ്ട് വിദ്യാർത്ഥികളെ പിടികൂടിയെങ്കിലും ഇവർക്കെതിരെ കേസെടുക്കാൻ കഴിയില്ല എന്നാണ് പോലീസ് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!