Search
Close this search box.

കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധയോഗവും കരിദിനാചരണവും നടത്തി

IMG-20230625-WA0066

മംഗലപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മംഗലപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധയോഗവും കരിദിനാചരണവും നടന്നു. പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം .എസ് നൗഷാദിൻ്റെ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം മണ്ഡലം പ്രസിഡൻ്റ് അഡ്വ .ഹാഷിം സ്വാഗതം ആശംസിച്ചു. തുടർന്ന് ഡി.സി.സി ജനറല്‍ സെക്രടറി കെ .എസ് അജിത്ത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നേതാക്കളായ ചെമ്പക മംഗലം മണ്ഡലം പ്രസിഡൻ ഗോപകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് അഡ്വ എച്ച്പി ഹാരിസൻ, ബ്ലോക്ക്‌ ഭാരവാഹികളായ മധു കഠിനംകുളം,കണ്ണൻ ചാന്നാൻകര, യൂത്ത് കോൺഗ്രസ് അംഗങ്ങളായ അഹിലേഷ് നെല്ലിമൂട്, മഹിൻ എം കുമാർ, ഷമീർ മംഗലപുരം ,വിജീത് വി നായർ,മാടൻവിള നൗഷാദ് എന്നിവർ സംസാരിക്കുകയും മഹിളാ കോൺഗ്രസ് നേതാക്കളായ അജിത മോഹൻദാസ്, ഉദയകുമാരി, കർഷക കോൺഗ്രസ്‌ നേതാവ് ഹരിദാസ്, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫൽ പള്ളിനട, ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ബിജീഷ്, മൺസൂർ മംഗലപുരം, അഹമ്മദാലി, ഇസാതുടങ്ങിയവര്‍ പങ്കെടുക്കുകയും പട്ടത്തിൽ അജിത്ത് നന്ദി അറിക്കുകയും ചെയ്യിതു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!