വർക്കല : നാലാം വാരത്തിലേക്ക് കടന്ന പാരിപ്പള്ളി-വർക്കല- ശിവഗിരി-റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി ജ്ഞാനോദയം ഗ്രന്ഥശാലയും രംഗത്ത്. ഐക്യദാർഢ്യവുമായി ഗ്രന്ഥശാല പ്രവർത്തകർ മുക്കട ജംഗ്ഷനിൽ ഞായറാഴ്ച സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. എഴിപ്പുറം എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ ബി.വിജയ സേനൻ നായർ ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്. വിജയൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് ഡി. രഞ്ചൻ അധ്യക്ഷത വഹിച്ചു. എസ് പ്രസേനൻ, ജി. സദാനന്ദൻ, മധുസൂദനൻ നായർ, സുജിത്ത് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വർക്കല സീനിയർ സിറ്റിസൺആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന സമരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്യും.
![](https://attingalvartha.com/wp-content/uploads/2025/02/eiN43H146711-300x169.jpg)