ചിറയിന്‍കീഴ്: എംഡിഎംഎ കൈവശം വെച്ച യുവാവിനെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഒന്നാം ഗേറ്റിന് സമീപം തിരുവാതിരയില്‍ വിനേന്ദ്രപ്രസാദ് (36) ആണ് പിടിയിലായത്. ചെറുവളളി മുക്ക് ജംഗ്ഷന് സമീപം സംശയാസ്പദമായ രീതിയില്‍ രാത്രി ബൈക്കില്‍ കണ്ട യുവാവിനെ പൊലീസ് പരിശോദിക്കുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്ന് 200 മില്ലി മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ചിറയിന്‍കീഴ് എസ്എച്ചഒ കണ്ണന്‍, എസ്‌ഐ സുപമേഷ്‌ലാല്‍, അനൂപ്, വിഷ്ണു,ജുഗുണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു