ആറ്റിങ്ങൽ: അധ്യാപകരുടെ നിയമനാംഗീകാരം, ക്ഷാമബത്ത കുടിശ്ശിക തുടങ്ങിയവ അനുവദിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക,കുട്ടികളുടെ യൂണിഫോം തുക അനുവദിക്കുക,ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക,കായികാധ്യാപകരുടെയും ഭാഷാ അധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക,സർവീസിലുള്ളവരെ കെ – ടെറ്റ് ൽ നിന്ന് ഒഴിവാക്കുക,ഹയർസെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക
തുടങ്ങി പൊതു വിദ്യാഭ്യാസം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എസ്. ടി. യു ആറ്റിങ്ങൽ സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി എ.പി നാസർ മുഖ്യപ്രഭാഷണവും കെ.എസ് .ടി .യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പ്രമേയ പ്രഭാഷണവും നടത്തി.കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അക്ബർ ഷാ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ജില്ലാ ഭാരവാഹികളായ ശിഹാബ്ദ്ദീൻ എസ് ,സീനാ മോൾ എം എം , ഹൻസീർ , സൽമ ആറ്റിങ്ങൽ സബ് ജില്ലാ ഭാരവാഹികളായ സുന്ദർലാൽ , ബുഷ്റ,ലുബിന എന്നിവർ സംസാരിച്ചു.