Search
Close this search box.

പുസ്തക തൊട്ടിൽ ഉദ്ഘാടനം ചെയ്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി

IMG-20230627-WA0005

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പുസ്തക തൊട്ടിൽ ഒരുങ്ങി.ജന്മദിനത്തിലോ കുടുംബത്തിലെ മറ്റു വിശേഷ ദിവസങ്ങളിലോ പുസ്തകം പുസ്തകത്തൊട്ടിലിലേക്ക് സംഭാവന ചെയ്തുകൊണ്ട് സ്കൂളിനോടൊപ്പം വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതിനുള്ള അവസരമാണ് പുസ്ത തൊട്ടിൽ ഒരുക്കുന്നത്.എട്ടാം ക്ലാസ്സിലെ കുമാരി പാർ വ്വതിയാണ് തന്റെ ജന്മ ദിനത്തിൽ എ. പി. ജെ. അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകൾ സംഭാവന ചെയ്തു കൊണ്ട് പുസ്ത തൊട്ടിലിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്.വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി റ്റി. എസ്.ആദ്യ പുസ്തകം ഏറ്റു വാങ്ങി. വരും ദിവസങ്ങളിൽ തങ്ങളുടെ ജന്മ ദിനവും കുടുംബത്തിലെ മറ്റു വിശേഷ ദിവസങ്ങളും സ്‌കൂളിനോടൊപ്പം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് വിതുര സ്‌കൂളിലെ കൂട്ടുകാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!