എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ സമ്മേളനം ജൂലൈ 25ന് വക്കത്ത് വച്ച് നടക്കും.
ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വതസംഘ രൂപീകരണയോഗം നിലയ്ക്കാമുക്ക് വക്കം ഖാദർ മെമ്മോറിയൽ അസോസിയേഷൻ ഹാളിൽ ചേർന്നു.
സ്വാഗതസംഘ രൂപീകരണയോഗം
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പിസി ജയശ്രീ അധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ,റ്റി.ഷാജു,എസ്. പ്രവീൺ ചന്ദ്ര,സുനിൽകുമാർ,ഷീല, ലിജാബോസ്, ഹരീഷ് ദാസ്, വിജയ് വിമൽ, നൗഷാദ് എന്നിവർ സംസാരിച്ചു.
റ്റി. ഷാജു (ചെയർമാൻ )സുനിൽകുമാർ (ജനറൽ കൺവീനർ ) എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു .
