വർക്കല : പാരിപ്പള്ളി – വർക്കല-ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ വനിതകളുടെ സാന്നിധ്യം സമരസമിതിക്കും പ്രദേശവാസികൾക്കും ആവേശമായി. കല്ലുവാതുക്കൽ, ഇലകമൺ, ചെമ്മരുതി എന്നീ ഗ്രാമപഞ്ചായത്തുകളി ലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ പ്രതിനിധികളാണ് റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായിചൊവ്വാഴ്ച സമരവേദിയിൽ എത്തിയത്. തുടർന്ന് നടന്ന ധർണ്ണ മുൻ എം.എൽ.എ ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേര് പറഞ്ഞു ജനങ്ങളുടെ സഞ്ചാര സ്വത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധം ഉയര ണമെന്ന് അവർ അഭിപ്രായപ്പെട്ടു. ശിവഗിരി റോഡ് അടയ്ക്കുന്നത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് വനിതകളെയും വിദ്യാർത്ഥിനികളെയു മാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുക്കടയിൽ അടിപ്പാത നിർമ്മിച്ച് പ്രശ്നം പരിഹാരം സാധ്യമാക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാക ണമെന്ന് ജമീലാ പ്രകാശം ആവശ്യപ്പെട്ടു.
ഇലകമൺ ഗ്രാമപഞ്ചായത്തംഗം ഷെൻസി അധ്യക്ഷത വഹിച്ചു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്രാമ്മ, എൽ.ബിന്ദു, ചെമ്മരുതി ഗ്രാമപഞ്ചായത്തംഗങ്ങളായ ജയലക്ഷ്മി, ശ്രീലത എന്നിവർ സംസാരിച്ചു. ബുധനാഴ്ച വർക്കല ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടരും.