ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി അപകടം

eiEMEYD89877

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 6 അര മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന കെഎസ്ആർടിസി മാമം ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിലേക്ക് കയറാൻ നിന്ന രണ്ടുപേരെ ഇടിച്ച ശേഷം കാർ ബസ്സിന്റെ പുറകിൽ ഇടിച്ചുകയറി. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി ഏറെ നേരം പരിശ്രമിച്ചാണ് കാർ ഡ്രൈവറെ പുറത്തെടുത്തത്.പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!