ഓർമ്മക്കൂട്ട് 92 പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

IMG-20230630-WA0023

കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഓർമ്മക്കൂട്ട് 92 വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

സ്കൂൾഹാളിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രതിനിധിഅജിത്ത് അധ്യക്ഷനായി. ഓർമ്മകൂട്ടായ്മ അംഗം അനിൽകുമാർ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു.
ഗുഡ് വിൻ, ബിനുരാജ്, പ്രീത എന്നിവർ നേതൃത്ത്വം നൽകി. മുതിർന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങൾവിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!