Search
Close this search box.

തനിമ ഇശൽമധുരം സംഘടിപ്പിച്ചു.

IMG-20230701-WA0021

പെരുന്നാൾ ചന്തത്തിൽ മനം നിറയും ഇശലുകളുമായി തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇശൽ മധുരം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് അഭയ കേന്ദ്രം ആഡിറ്റോറിയത്തിൽ നടന്ന ഇശൽമധുരം ചലച്ചിത്ര നടൻ ജോബി ഉദ്ഘാടനം ചെയ്തു. തനിമ ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു. തനിമ ജില്ല രക്ഷാധികാരി എസ്.അമീൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അഭയകേന്ദ്രം ആർ.എം.ഒ.താജുദ്ദീൻ, എം.മെഹ്ബൂബ് എന്നിവർ ആശംസകളർപ്പിച്ചു.

തനിമ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി അശ്കർ കബീറിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇശൽ മധുരം പരിപാടിയിൽ കർണാടിക് സംഗീതത്തിൽ ഇസ്ലാമിക കീർത്തനങ്ങൾ ആലപിച്ച് കേരളത്തിൽ ആദ്യമായി സംഗീതകച്ചേരി നടത്തിയ ജഹാനകരീം, യുവഗായകരായ സുനിത സിറാജ്, നിദ ഫാത്തിമ, അൽ മയൂഫ്, ഡോ.സതീഷ്കുമാർ, സലിം തിരുമല, വഹീദ ടീച്ചർ, നൗറ ഹനൂൻ,അഷ്കർ, തുടങ്ങിയ കലാകാരന്മാർ അണിനിരന്നു.പെരുന്നാൾ പാട്ടുകൾ, ഗസൽ ,ഖവ്വാലി,വിവിധ മാപ്പിള കലാവതരണങ്ങൾ തുടങ്ങിയവ ഇശൽ മധുരത്തിലുണ്ടായിരുന്നു.
തനിമ ജില്ലാ വൈസ് പ്രസിഡൻ്റ് മെഹ്ബൂബ്ഖാൻ പൂവാർ, നൂറുൽ ഹസൻ, ഷമീം സുബൈർ, റിയാസ് എം.കെ., അനസ് കണിയാപുരം, അംജദ്, ഫൈസൽ,കൽഫാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!