Search
Close this search box.

നെൽവയൽ നികത്തി നട്ട തെങ്ങിൻതൈകൾ എഐവൈഎഫ് നീക്കം ചെയ്തു.

eiWO3AK30073

പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പഴയ കുന്നുമ്മൽ എലായിൽ ചെവളമഠം കാവിന് സമീപത്തായി നെൽ വയലുകൾ ജെസിബി ഉപയോഗിച്ച് നികത്തി വ്യാപകമായി തെങ്ങിൻതൈകൾ നട്ടത് എ ഐ വൈ എഫ് നേതൃത്വത്തിൽ നാട്ടുകാർ നീക്കം ചെയ്തു. പാടശേഖരത്തിന്റെ മധ്യഭാഗത്തായി ഏകദേശം രണ്ട് ഏക്കറോളം നെൽ വയലാണ് ഇത്തരത്തിൽ നികത്തിയത്. വ്യാപകമായ പരാതികളും പ്രതിഷേധവും ആണ് ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായിരുന്നത്.

പ്രദേശത്ത് കൃഷി ചെയ്യുന്ന കർഷകർ അവരുടെ സ്വന്തം നിലയിലും, പഞ്ചായത്ത് അംഗം രതിപ്രസാദിന്റെ നേതൃത്വത്തിലും നിരവധി പരാതികളാണ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയത്. കർഷകരും നാട്ടുകാരും ഒപ്പിട്ട പരാതി നൽകിയിട്ട് രണ്ടുമാസം കഴിഞ്ഞു. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള അധികാരികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. വീണ്ടും പഞ്ചായത്ത് അംഗവും എ ഐ വൈ എഫ് നേതാക്കളും കൃഷി ഓഫീസറെ സമീപിച്ചപ്പോൾ വയൽ നികത്തിയവർക്ക് നോട്ടീസ് നൽകിയിട്ടും അവർ അനുസരിക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!