Search
Close this search box.

തൊളിക്കുഴി ജംഗ്‌ഷനില്‍ കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

IMG-20230701-WA0135

ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതികളും വ്യാജ സർട്ടിക്കറ്റ് മുഖേനയുള്ള പിൻവാതിൽ നിയമനങ്ങളും മറച്ചുവയ്ക്കുന്നതിന് വേണ്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും പോലീസിനെയും വിജിലൻസിനെയും ഉപയോഗിച്ച് കള്ള കേസിൽ കുടുക്കുന്ന സർക്കാരിന്റെ പ്രതികാര നയത്തിനെതിരെയും സത്യം പറയുന്ന മാധ്യമങ്ങളെ വേട്ടയാടുന്ന നടപടിക്കെതിരെയും ആരോപിച്ച് അടയമൺ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊളിക്കുഴി ജംഗ്‌ഷനില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

അടയമൺ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എ ആർ ഷമീം ഡി സി സി ജനറല്‍ സെക്രട്ടറി എൻ ആർ ജോഷി , ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജി ജി ഗിരികൃഷ്ണൻ,ഐ എൻ ടി യു സി ജില്ല വൈസ് പ്രസിഡന്റ്‌ ചെറുനാരകംകോട് ജോണി,പഞ്ചായത്ത് മെമ്പർമാരായ ഷീജ സുബൈർ,എം ജെ ഷൈജ,ബ്ലോക്ക് ഭാരവാഹി മോഹൻലാൽ,ഷീമാ സണ്ണി,മുഹമ്മദ്‌ യാസീൻ,അരുൺരാജ് എസ്,അഷ്‌കർ എം റ്റി ബൂത്ത്‌ പ്രസിഡന്റ്‌ മാരായ ഷാഫി യു,സജീവ് എസ്,സോമരാജൻ,അഹദ് എ എന്നിവർ നേതൃത്വം നല്‍കി.യോഗം അഡ്വ.എൻ ആർ ജോഷി ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!