ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ മണിയനെ മരിച്ച നിലയിൽ കാണപ്പെട്ടു.
ഇന്ന് രാവിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴാണ് മണിയനെ കാന്റീനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും ജീവനക്കാർ എത്തി പരിശോധിച്ചത്. 56 വയസ്സായിരുന്നു.
ആറ്റിങ്ങൽ കരിച്ചിയിൽ സഹോദരന്റെ വീട്ടിലാണ് താമസം എന്ന് അറിയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മണിയന് പനിയുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി കഴിച്ചിരുന്നു.
ഒപി ടിക്കറ്റ് സമീപത്തുണ്ടായിരുന്നു.
ആറ്റിങ്ങൽ പോലീസിൽ വിവരമറിയിച്ചു.
മണിയൻ അഭിവാഹിതനാണ്