സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ് പ്രവീൺ ചന്ദ്രയെ തിരഞ്ഞെടുത്തു.
നിലവിലെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന ആർ ജറാൾഡ് സിഐറ്റിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായ് നിയമിതനായ സാഹചര്യത്തിലാണ് അഞ്ചുതെങ്ങിൽ പുതിയ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഇന്നലെ വൈകിട്ടോടെ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് പ്രവീൺ ചന്ദ്രയെ ലോക്കൽ കമ്മറ്റി നേതൃത്വസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്നു. നിലവിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആണ് അദ്ദേഹം.